Monday, April 26, 2010

മദീനയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍!

മദീനയിലെ പ്രവാചക മസ്ജിദിന്റെ മഗ്‌രിബ് (സൂര്യാസ്തമന) നമസ്ക്കാര സമയത്ത് എടുത്ത ചിത്രം.
നിക്കോണ്‍ ഡി300,18-200mm. ലെന്‍സ്.

സായന്തന ലഹരിയില്‍ ആകാശത്ത് വിടരുന്ന
ഇളം നീലയും ചുവപ്പും ചേര്‍ന്ന് നല്‍കിയ വര്‍ണ്ണപ്രപഞ്ചത്തില്‍
നക്ഷ്ത്രങ്ങളെ പ്പോലെ തിളങ്ങിയുണരുന്ന മിനാരങ്ങളിലെ വെള്ളി വെളിച്ചം
കണ്ട് അല്പ്പ നേരം എല്ലാം മറന്നൊന്നു നോക്കി നിന്നു പോയി..!

(മസ്ജിദിനു മുന്നിലെ ഹോട്ടല്‍ ബില്‍ഡിംങ്ങില്‍ നിന്നും എടുത്ത ചിത്രം.
ഒരു പാട് അഭിനന്ദനങ്ങള്‍,വിദേശ എക്സിബിഷനുകളിലെ പ്രദര്‍ശനം...കൂടിയ
ഓണ്‍ലൈന്‍ സേല്‍സ്..അങ്ങനെ ഒരു എന്തരല്ലാമോ നേടിത്തന്ന ചിത്രമെന്നു നിങ്ങളോടു
പറയും.
പറയാത്തതു.: പോലീസ് സ്റ്റേഷനിലെ സസ്പെന്‍സു കടിച്ചു തിന്ന നാലര മണിക്കൂര്‍!)

ഒരു പ്രൊജെക്റ്റിന്റെ ഭാഗമായി ക്രയിനില്‍ കയറി എടുത്ത ചിത്രം.
ബക്കീയ ( മദീനയിലെ ഖബര്‍സ്ഥാന്‍) മുന്‍ ഭാഗത്ത് നിന്നും.

"യാ അള്ളാഹ്..യാ റഹ്‌മാന്‍ !.
നിന്നെ വണങ്ങാന്‍ ഞാനിതാ വരികയായി...."
ബാങ്ക് വിളിക്കൊപ്പം നിരയായെത്തുന്ന വിശ്വാസികള്‍..

സമധാനം..സമാധാനം..സമാധാനം..
മദീനയിലെ മണ്ണ് നിങ്ങള്‍ക്കേകുന്നതു മനസ്സ് നിറക്കുന്ന ശാന്തിയുടെ ദാഹജലമാണു..
ഓരോ മുസല്‍മാനേയും അത് മാടി വിളിക്കുന്നുണ്ട്..
ഓരോ മുസല്‍മാനും ആ വിളി കാതോര്‍ക്കുന്നുമുണ്ട്..!


എന്നെ ലഹരി പിടിപ്പിക്കുന്നത്... (സോറി..തെറ്റിദ്ധരിക്കരുത്!)

എന്റെ കാല്‍ പാദം മണലാരണ്യത്തിലെങ്കിലും
എന്റെ ഖല്‍ബ് ഈ കാട്ടുവഴികളിലും കാട്ടുചോലയിലെ
തെളിനീരിന്റെ കുളിര്‍മ്മയിലുമാണു.

കാറ്റിലുലയും കാടും കാടിന്റെ തുടിപ്പും നുരപൊന്തിടും പീയുഷം പോല്‍..

Sunday, April 25, 2010

മദീനാ.നീ എന്നിലേക്കും ഞാന്‍ നിന്നിലേക്കും വെളിച്ചം വീശുമ്പോള്‍!

മദീനയിലെ പരിശുദ്ധ പ്രവാചക(സ) മസ്ജിദ്.
അകത്ത് നിന്നും പുലര്‍ കാലേ പോയിന്റ് അന്റ് ഷൂട്ട് കാമെറയില്‍ എടുത്ത ചിത്രം.
ഫ്ലാഷ് ഉപയോഗിക്കാന്‍ നിവൃത്തി ഇല്ലാത്തതിനാല്‍
ഫോട്ടോഷോപ്പില്‍ അല്പം പ്രൊസെസ്സിങ് വേണ്ടി വന്നു.

ബാങ്ക് വിളികേള്‍ക്കുമ്പോള്‍
പള്ളിയിലേക്ക് നടക്കുന്ന നിന്റെ കാലടികളില്‍ നിന്റെ സ്വര്‍ഗ്ഗത്തെ അവന്‍ ഒളിപ്പ് വെച്ചിരിക്കുന്നു.

പല ദേശം,
പല ഭാഷ,
പല വേഷം
പലരൂപം,
പക്ഷേ ഹൃദയത്തില്‍ ഒരു വിളി മാത്രം.!



വെള്ളിയാഴ്ച്ച ജുമുഅ നമസ്ക്കാരത്തിന്റെ തിരക്ക്.
പുതുതായി പള്ളിമുറ്റത്ത് നാട്ടിയ ഇലക്ട്രോണിക്ക് കുടകള്‍ മദീനയിലെ
38ഡിഗ്രി ചൂടില്‍ വലിയ ആശ്വാസം നല്‍കുന്നു.

ഒരു അറബിയിലൂടെ(ബദു) നിനക്ക് ഒരു സംസ്കാരത്തെ പഠിക്കാന്‍ കഴിയും.
ഒരു ഒട്ടകത്തിലൂടെ മരുഭൂമിയിലെ ഒരു ജീവിതവും.