Monday, August 30, 2010

കടലും കരയും കടന്നു ഞാന്‍ വന്നത്..

മസ്ജിദ് നബവിയുടെ കവാടങ്ങളില്‍ ഒന്ന്.


അതിനുള്ളിലേറ്റം പ്രിയമായവനെനിക്കുണ്ട്..
സ്വപ്നങ്ങള്‍ തൂക്കി വിറ്റു ഞാന്‍ കാത്തിരുന്നത്..
രാവൊക്കൊയും കണ്ണീരു തൂവി ഞാന്‍ കൈകള്‍ നീട്ടിയത്..
കടലും കരയും കടന്നു ഞാന്‍ വന്നത്..
പ്രിയമായവനേ..നീയറിയുന്നുവോ
അത് നിന്‍ ചാരെയണയുവാനെന്ന്?
-----

കൂടുതല്‍ ഇവിടെ വായിക്കാം.

Thursday, August 26, 2010

ഭൂമിയിലെ സ്വര്‍ഗ്ഗപ്പൂന്തോപ്പ് അഥവാ പരിശുദ്ധ റൗളാ ഷരീഫ് : ചില ദൃശ്യങ്ങള്‍ബദര്‍:ചില പനോരമ ചിത്രങ്ങള്‍

ബദര്‍ സിറ്റി.അകലെ ദൃശ്യമാവുന്നത് മസ്ജിദ് അരീഷ്.

അല്‍ ഹന്നാന്‍.മുസ്ലിം സൈന്യം വഴിമധ്യേ തമ്പടിച്ച സ്ഥലം.
ബദര്‍ യുസ്ധം നടന്ന സ്ഥലവും മസ്ജിദ് അരീഷും. നബി(സ) യുടെ കൂടാരം നിന്ന സ്ഥലത്താണു ഈ മസ്ജിദ് പണിതത്.
സയീദ് ഷുഹദാഹ് : ബദറിലെ വീരമൃത്യു വരിച്ചവരുടെ ഖബര്‍സ്ഥാന്‍. ബദറിലെ പ്രസിദ്ധമായ് ഖബറിടം
കൂടുതല്‍ വിവരങ്ങള്‍ക്ക് എന്റെ പ്രധാന ബ്ലോഗ്ഗായ എന്റെ വരയില്‍ ദയവായി നോക്കുക

Monday, August 23, 2010

"ഒരല്‍ഭുത ഫലം!"

മദീനയിലെ ഈത്തപ്പഴം അഥവാ കാരക്കയെ കുറിച്ച് ഒരു ലേഖനം ഞാന്‍ "എന്റെ വര" യില്‍
എഴുതിയ്ട്ടുണ്ട്.ദയവായി അവിടെ വായിക്കുക.

---------
വര്‍ഷാരംഭത്തില്‍ പൂവിടുന്ന ഈത്തപനകള്‍
തെങ്ങിന്‍ പൂങ്കുലക്ക് സമാനമായ കാഴച്ചയാണു നല്‍കുന്നത്.
--------

-----


വളര്‍ച്ച പ്രാപിച്ച ഈത്തപ്പഴം.
കുലകളിലെ പതിരായ ഫലങ്ങള്‍ മുന്‍പേതന്നെ പറിച്ചു മാറ്റുന്നതിനാല്‍ ബാക്കിയുള്ളവ നല്ല ആകൃതിയോടെയും വലിപ്പത്തിലും വളര്‍ച്ച പ്രാപിക്കുന്നു.
----------


വേനലിന്റെ ആഗമനത്തോടെ ഈത്തപ്പഴം നിറമാറ്റം സംഭവിച്ച് പാകപ്പെടാന്‍ തുടങ്ങുന്നു.
ബയാള് ഷുക്കരി എന്ന ഈത്തപ്പഴം ഈ ഘട്ടത്തില്‍ പച്ചക്ക് തന്നെ തിന്നാവുന്നതാണു..
നല്ല മധുരവും നാരുകളില്ലാതെ കഴിക്കാന്‍ പറ്റുന്നതുമാണു ഈ ബയാളു ഷുക്കരി വിഭാഗം.

-----
മരുഭൂമിയിലെ അത്യുഷ്ണവും ചൂടുകാറ്റും മനുഷ്യ ജീവിതം ദുസ്സഹമാക്കുമ്പോള്‍ ഈത്തപ്പഴമരങ്ങള്‍
പ്രാണനാഥന്റെ തിരിച്ചു വരവു പോലെ അത് ആഘോഷിക്കുന്നു...
നീട്ടിയടിക്കുന്ന പൊള്ളുന്ന ചൂടുകാറ്റില്‍ ഓരോ കാരക്ക മരവും തങ്ങളുടെ മധുര ഫലങ്ങളെ വേവിച്ചെടുക്കുന്നു... ----
----------
-----
ഓറഞ്ചു നിറത്തില്‍ കാണുന്ന ഈത്തപ്പഴം റുത്താന വിഭാഗത്തിലുള്ളവയഅണു.
പകുതി പഴുപ്പില്‍ അതിമധുരം നല്‍കുന്നാ ഈ ഈത്തപ്പഴം അറബികള്‍ക്കിടയില്‍ ഏറ്റം പ്രിയതരമായവയാണു.
ഇവ വേഗത്തില്‍ അധിക പഴുപ്പാവുന്നതിനാല്‍ ഫ്രീഡ്ജില്‍ വെച്ച് ഒരാഴ്ച്ചയോളം ഉപയോഗിക്കാം.പക്ഷേ ദീര്‍ഘ
കാലാടിസ്ഥാനത്തിലുള്ള ഉപയോഗത്തിനു ഇത് യോജിക്കുകയില്ല.
-----

-----
ചുവന്ന് പഴുത്തു തുടുത്ത് നില്‍ക്കുന്ന ഈത്തപ്പഴം ഒരു അതിസുന്ദരദൃശ്യം തന്നെയാണു.
ഈ ഘട്ടത്തില്‍ പഴുത്ത് താഴെ വീഴാതിരിക്കാന്‍ വലകെട്ടിയും താഴെ ടാര്‍പ്പായ വിരിച്ചും ഈത്തപ്പഴത്തെ സം‌രക്ഷിക്കുന്നു.
-------

-----
പ്രസിദ്ധമായ അജ്‌വ കാരക്ക. അതിന്റെ അവസാന ഘട്ടത്തില്‍.
ചുവപ്പ് മാറി നല്ല കറുത്ത നിറത്തിലുള്ള ഈ വിലകൂടിയ ഇനം കടുത്ത മധുരം നല്‍കുന്നതോടൊപ്പം അതിവിശിഷ്ട ഔഷധ ഫലവും നല്‍കുന്നു.
-------

-----
--വിളവെടുപ്പിനു പാകമാവുന്ന ഘട്ടം.
----------
അന്‍പതിലധികം വ്യത്യസ്ഥ മധുരങ്ങളില്‍ ഈത്തപ്പഴം നിങ്ങളെ കാത്തിരിക്കുന്നു.
ഫലങ്ങളില്‍ ഏറ്റവും ധാതുസംബുഷ്ടമഅയ ഒന്നത്രേ ഈത്തപ്പഴം അഥവാ കാരക്ക.
കാരക്ക ഒരു ശീലമാക്കൂ.......
ആരോഗ്യം നിലനിര്‍ത്തൂ......