Showing posts with label madinah medina madeena islam muslim ramzan ramadan prophet's mosque saudi arabia fasting hajj umrah omrah dua praying minaret dome green dome kubba. Show all posts
Showing posts with label madinah medina madeena islam muslim ramzan ramadan prophet's mosque saudi arabia fasting hajj umrah omrah dua praying minaret dome green dome kubba. Show all posts

Monday, November 15, 2010

മദീന പ്രവാചക മസ്ജിദിലെ ബലി പെരുന്നാള്‍ നമസ്ക്കാരചിത്രം.

മദീന പ്രവാചക മസ്ജിദിലെ ബലി പെരുന്നാള്‍ നമസ്ക്കാരത്തിനു ഏതാനും നിമിഷം മുമ്പെടുത്ത ചിത്രം.

Monday, August 30, 2010

കടലും കരയും കടന്നു ഞാന്‍ വന്നത്..

മസ്ജിദ് നബവിയുടെ കവാടങ്ങളില്‍ ഒന്ന്.


അതിനുള്ളിലേറ്റം പ്രിയമായവനെനിക്കുണ്ട്..
സ്വപ്നങ്ങള്‍ തൂക്കി വിറ്റു ഞാന്‍ കാത്തിരുന്നത്..
രാവൊക്കൊയും കണ്ണീരു തൂവി ഞാന്‍ കൈകള്‍ നീട്ടിയത്..
കടലും കരയും കടന്നു ഞാന്‍ വന്നത്..
പ്രിയമായവനേ..നീയറിയുന്നുവോ
അത് നിന്‍ ചാരെയണയുവാനെന്ന്?
-----

കൂടുതല്‍ ഇവിടെ വായിക്കാം.

Friday, March 12, 2010

ഒരു പ്രാര്‍ത്ഥനയുടെ സാക്ഷാല്‍ക്കാരം!




കാതങ്ങള്‍ക്കപ്പുറം എന്റെ കണ്ണുനീരിന്‍ ഈറനണിഞ്ഞ പ്രാര്‍ത്ഥനയുടെ
ഉത്തരം പോല്‍ ഞങ്ങളിതാ നായകാ നിന്നരുകില്‍..

വര്‍ഷങ്ങള്‍ നീണ്ട ഇത്തിരി ബാക്കിയിരുപ്പിന്‍ ശേഖരം
നിന്നെ അടുത്തൊന്നു കാണുവാന്‍...

കരളില്‍ കൊണ്ടുനടന്നതത്രയും
നിന്റെ വചനം,
നിന്റെ ജീവിതം,
നിന്റെ കര്‍മ്മം..

താണ്ടിയ വഴികള്‍ അത്രമേല്‍ കഷ്ടമല്ലന്നറിയുന്നതിപ്പോള്‍..
തയ്യാറെടുപ്പിനു ആത്മാവൊരുങ്ങുന്നതുമിപ്പോള്‍..

ഈ ഇളം കാറ്റിന്‍ കസ്തൂരി ഗന്ധം മരണം വരെ എനിക്കൊപ്പം..